വ​ള​യം​കു​ള​ത്ത് ഷ​ട്ട​ർ പൊ​ളി​ച്ചു ക​വ​ർ​ച്ച
Monday, November 29, 2021 12:23 AM IST
ച​ങ്ങ​രം​കു​ളം: വ​ള​യം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ബ് ക്ലി​നി​ക്കി​ന്‍റെ ഷ​ട്ട​ർ പൊ​ളി​ച്ച് ക​വ​ർ​ച്ച. 35000 രൂ​പ​യും മ​റ്റു സാ​മ​ഗ്രി​ക​ളും ക​വ​ർ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച സ്ഥാ​പ​നം അ​വ​ധി ആ​യ​തി​നാ​ൽ വൈ​കി​യി​ട്ടാ​ണ് മോ​ഷ​ണ വി​വ​രം ജീ​വ​ന​ക്കാ​ർ അ​റി​യു​ന്ന​ത്. മോ​ഷ​ണ ദൃ​ശ്യം സി​സിടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലും ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്ന് 3500 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു.ഒ​രു മാ​സം മു​മ്പ് തൊ​ട്ട​ടു​ത്ത് മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തി തു​റ​ന്നു വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന്‍റെ സി​സി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.