വാ​ർ​ഷി​ക യോ​ഗം ന​ട​ത്തി
Tuesday, November 30, 2021 12:14 AM IST
പ​ട​പ്പ​റ​ന്പ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ സം​രം​ഭ​മാ​യ വ​ള്ളു​വ​നാ​ട് കോ​ക്ക​ന​ട്ട് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ​ട​പ്പ​റ​ന്പ്-​പൊ​രു​ന്നും​പ​റ​ന്പ ക​ന്പ​നി​യി​ൽ ന​ട​ത്തി. ക​ന്പ​നി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു ശ​ത​മാ​ന​വും ശു​ദ്ധ​മാ​യ ക​ന്പ​നി​യു​ടെ വി-​നാ​ട് വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​നു വി​പു​ല​മാ​യ മാ​ർ​ക്ക​റ്റിം​ഗ് ന​ട​ത്താ​ൻ തി​രു​മാ​നി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​തേ​ങ്ങ സം​ഭ​ര​ണ ഏ​ജ​ൻ​സി​യാ​യി ക​ന്പ​നി​യെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​തി​നു സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ കെ.​പി.​സാ​ദി​ഖ്അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​മൊ​യ്തീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.