കെ. ​സു​ധീ​ർ അ​നു​സ്മ​ര​ണം നാ​ളെ
Tuesday, November 30, 2021 12:15 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന കെ. ​സു​ധീ​ർ അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണ​വും സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും നാ​ളെ നി​ല​ന്പൂ​ർ ഡി​വി​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു കേ​ര​ളാ ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ന സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 2004 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ പു​ഷ്ക​ര​ൻ​പൊ​ട്ടി വ​ന​ഭാ​ഗ​ത്തു​വ​ച്ച് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കെ. ​സു​ധീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​നു​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.



നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, സൗ​ത്ത് ഡി​എ​ഫ്ഒ പി. ​പ്ര​വീ​ണ്‍, എ​സി​എ​ഫ്് ജോ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു സ്വീ​ക​ര​ണ​വും ന​ൽ​കും. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും ജ​ന​ങ്ങ​ൾ വ​ന​പാ​ല​ക​ർ​ക്കെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്.