ത​ല​ഞ്ഞി സെന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും
Wednesday, December 1, 2021 12:37 AM IST
എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണ ദി​ന​മാ​യ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കോ​ട്ട​യി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ന​ട​ത്തും. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, പ്രാ​ര്‍​ഥ​ന എ​ന്നി​വ ന​ട​ക്കും. ഏ​ഴാം തി​യ​തി വ​രെ​യു​ള്ള ദി​ന​ങ്ങ​ള്‍ കൃ​ത​ജ്ഞ​താ ദി​നം, ശി​ശു​ദി​നം, ക​ര്‍​ഷ​ക ദി​നം, മ​രി​യ​ന്‍ ദി​നം, കു​ടും​ബ​ദി​നം, ദേ​വാ​ല​യശു​ശ്രൂ​ഷ​ക​രു​ടെ ദി​നം എ​ന്നി​ങ്ങ​നെ ആ​ച​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം നാ​ല​ര​ക്ക് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ജ​പ​മാ​ല, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​നു രാ​വി​ലെ ആ​റേ​കാ​ലി​ന് പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പപ്ര​യാ​ണം ദേ​വ​ല​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കും. പ​ത്തേ​കാ​ലി​നു സ​മാ​പി​ക്കും. ആ​റി​നു മൂ​ന്നേ​കാ​ലി​ന് തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ പൂ​പ്പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ആ​റേ​മു​ക്കാ​ലി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.
പ്ര​ധാ​ന ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന, ജ​പ​മാ​ല, ജ​പ​മാ​ല​കോ​ട്ട സ​മ​ര്‍​പ്പ​ണം, ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ള്‍ കു​ർ​ബാ​ന. ഫാ. ​സ​ജി പു​ഞ്ച​യി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. പ​തി​നൊ​ന്ന​ര​ക്ക് പു​ലി​മു​ണ്ട ക​പ്പേ​ള​യി​ലേ​ക്കു തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, വാ​ദ്യ​മേ​ളം, നേ​ര്‍​ച്ച ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.