അ​രീ​ക്കോ​ട്ടു​കാ​ര​ൻ മു​ഹ​മ്മ​ദ് മ​ൻ​ഹ​ൽ പോ​ണ്ടി​ച്ചേ​രി ടീ​മി​ൽ
Wednesday, December 1, 2021 12:37 AM IST
അ​രീ​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി പോ​ണ്ടി​ച്ചേ​രി ഫു​ട്ബാ​ൾ ടീ​മി​ൽ ഇ​ടം നേ​ടി അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് മ​ൻ​ഹ​ൽ(23). പ്ര​തി​രോ​ധ​നി​ര​യി​ലാ​ണ് മു​ഹ​മ്മ​ദ് മ​ൻ​ഹ​ലി​ന്‍റെ സ്ഥാ​നം. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച താ​രം മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും തി​രു​വ​ല്ല സ്പോ​ർ​ട്സ് സ്കൂ​ളി​ലു​മാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. ശേ​ഷം ഫാ​റൂ​ഖ് കോ​ള​ജ് ഫു​ട്ബോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. കാ​ലി​ക്ക‌​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് ഇ​ന്ത്യ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് മ​ൻ​ഹ​ൽ പ്ര​തി​രോ​ധ​നി​ര​യി​ലു​ണ്ടാ​യിരു​ന്നു.
2020ൽ ​ന​ട​ന്ന സൗ​ത്ത് സോ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു.
അ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ പോ​ണ്ടി​ച്ചേ​രി ടീ​മി​ൽ ക​ളി​ക്കു​ന്ന​ത്. മ​ൻ​ഹ​ലി​ന്‍റെ ടീം ​പ്ര​വേ​ശ​നം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും നോ​ക്കി​ക്കാ​ണു​ന്ന​ത്. റ​ഹ്മ​ത്ത് - ന​ദീ​റ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് മ​ൻ​ഹ​ൽ.