നാ​ടു​കാ​ണി​ച്ചു​രം വ​ഴിയുള്ള​ ത​മി​ഴ്നാ​ടിന്‍റെ ബസ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
Wednesday, December 1, 2021 12:40 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം വ​ഴി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ ഇ​ന്ന​ലെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
ഉൗ​ട്ടി-​കോ​ഴി​ക്കോ​ട്, ബ​ത്തേ​രി-​ഗൂ​ഢ​ല്ലൂ​ർ-​നി​ല​ന്പൂ​ർ, നി​ല​ന്പൂ​ർ-​കോ​യ​ന്പ​ത്തൂ​ർ എ​ന്നീ മൂ​ന്നു ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട്കോർ പ്പ​റേ​ഷ​ന്‍റെ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ടു വ​ർ​ഷം മു​ന്പ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ബ​സു​ക​ൾ നാ​ടു​കാ​ണി​ച്ചു​രം വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സു​ക​ൾ​ക്കു അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്ക​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​തു​വ​രെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടില്ല. ഒ​രു മാ​സം മു​ന്പാ​ണ്് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് ഇ​ള​വു​ക​ൾ ന​ൽ​കി​യ​ത്.
ചു​രം വ​ഴ​യു​ള്ള സ​ർ​വീ​സു​ക​ൾ നി​ല​ച്ച​ത് ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ​യെ​ണ് ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​മാ​യി മ​ല​യാ​ളി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന വ​ണി​ജ്യ, വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ നി​ല​യ്ക്കു​ക​യും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.
ജ​ന​ങ്ങ​ളു​ടെ യാാ​ത്രാ​ദു​രി​ത​വും വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ നി​ല​ച്ച​തു മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി വ​ഴി​ക്ക​ട​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ മൂ​ന്നു മാ​സം മു​ന്പ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു നി​ര​വ​ധി ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു.