ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, December 2, 2021 12:39 AM IST
മ​ല​പ്പു​റം : മ​ല​പ്പു​റം ഇ​രു​ന്പു​ഴി ജ​ലാ​ലി​യ മ​ദ്ര​സ​യ്ക്കു സ​മീ​പ​ത്ത് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ഡൂ​ർ ചെ​മ്മ​ങ്ക​ട​വ് നെ​ടു​ന്പോ​ക്ക് സ്വ​ദേ​ശി തൂ​വ​ന്പാ​റ മ​നോ​ജി​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ് (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൂ​ട്ടി​യി​ടി​ച്ച മ​റ്റൊ​രു ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ച്ഛ​ൻ: മ​നോ​ജ്. അ​മ്മ: നി​ഷ. സ​ഹോ​ദ​രി: ശി​ൽ​പ.