മൗ​ലാ​ന​യി​ൽ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി പ​രി​ശോ​ധ​ന ക്യാ​ന്പ് നാ​ളെ
Thursday, December 2, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​മാ​യ നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. സ്ട്രോ​ക്ക്, പാ​രാ​പ്ലി​ജി​യ, ത​ല​ക്കേ​റ്റ പ​രി​ക്കു​ക​ൾ, ച​ല​ന വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ക്യാ​ന്പി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ക്യാ​ന്പി​നു ചീ​ഫ് ഫി​സി​യാ​ട്രി​സ്റ്റ് ഡോ. ​ഫെ​ബീ​ന സീ​തി, ചീ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് അ​ജ​യ് രാ​ഘ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കു തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കും ഫി​സി​യോ​തെ​റാ​പ്പി​ക​ൾ​ക്കും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കും ഇ​ള​വു​ണ്ടാ​യി​രി​ക്കു​മെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04933 262161.