വ​ഴി​ക്ക​ട​വി​ൽ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി
Thursday, December 2, 2021 12:51 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​വ് പ​ഞ്ചാ​യ​ത്തി​ലെ വ​ന​യോ​ര മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി​യാ​കു​ന്നു. ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് വ​നം നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ ഇ​ന്ന​ലെ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മ​ണി​മൂ​ളി ര​ണ്ടാം​പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

വ​നാ​തി​ർ​ത്തി​യി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​നും ട്ര​ഞ്ച് ന​വീ​ക​രി​ച്ച് ഒ​രു ഭാ​ഗം ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടാ​നും ഈ ​ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക ഫെ​ൻ​സിം​ഗ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഫെ​ൻ​സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ നാ​ലു വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കും. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​നം ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ര​ണ്ടാം​പാ​ടം കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മു​പ്പ​തി​ന​കം പ്ര​വൃ​ത്തി​ക​ൾ തീ​ർ​ക്കു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ ബോ​ബി​കു​മാ​ർ, എ​ൻ​സി​പി സം​സ്ഥാ​ന നേ​താ​വ് ആ​ലീ​സ് മാ​ത്യു, വി​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ച​ര​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.