ച​ന്ത​ക്കു​ന്ന് ബ​സ്‌​ സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ലെ കാ​ല​താ​മ​സം: ബസുകാർ സമരരംഗ േത്തക്ക് ക്ക
Friday, December 3, 2021 12:34 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ച​ന്ത​ക്കു​ന്ന് ബ​സ്‌​സ്റ്റാ​ൻ​ഡ് പൊ​ളി​ച്ചു ഒ​ഴി​വാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് ഒ​ഴി​വാ​ക്കി​യി​ട്ടും സ്റ്റാ​ൻ​ഡ് ഫീ​സ് ഇ​ന​ത്തി​ൽ ബ​സൊ​ന്നി​ന് 10 രൂ​പ ന​ൽ​കു​ന്നു​ണ്ട്. 200ൽ ​അ​ധി​കം വ​രു​ന്ന ബ​സു​ക​ളി​ൽ നി​ന്നാ​യി ദി​വ​സ​വും 2000 രൂ​പ​യോ​ള​മാ​ണ് ന​ഗ​ര​സ​ഭ പി​രി​ക്കു​ന്ന​ത്.

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മ​ഴ​യാ​ണെ​ങ്കി​ലും വെ​യി​ലാ​ണെ​ങ്കി​ലും സ​മീ​പ​ക​ട​ക​ളി​ലെ വ​രാ​ന്ത​യി​ൽ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നി​ൽ​ക്കു​ന്ന​ത്. താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ശു​ചി​മു​റി സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന നി​ല​യി​ലോ സ്ഥ​ല​ത്തോ അ​ല്ല സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തു കാ​ര​ണം യാ​ത്ര​ക്കാ​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് ഒ​രു​ക്കി​യ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ര​ണ്ട് വ​ലി​യ ബ​ങ്കു​ക​ൾ കൊ​ണ്ട് വ​ന്നി​ട്ടി​രി​ക്കു​ന്ന​ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ഉ​ണ്ടാ​വി​ല്ലെന്ന സൂ​ച​ന​യാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. തെ​രു​വു ക​ച്ച​വ​ട നി​യ​മം നി​ല​വി​ലു​ള്ള ന​ഗ​ര​സ​ഭ​യി​ൽ ബ​ങ്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക സ്ഥ​ല​മു​ണ്ടെ​ന്നി​രി​ക്കെ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​ങ്കു​ക​ൾ കൊ​ണ്ട് വ​ന്നി​ട്ട​ത് നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റാ​ൻ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളും ബ​ങ്കു​ക​ളും വ​ലി​യ പ്ര​യാ​സ​മാ​യി മാ​റി​യി​ട്ടു​ണ്ട്. 2018 ഒ​ക്ടോ​ബ​ർ 11ലെ ​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് ഒ​ഴി​വാ​ക്കി​യ​ത്.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്്സ് നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി കെ​യു​ആ​ർ​ഡി​എ​ഫ്സി​യി​ൽ നി​ന്ന് എ​ട്ടു കോ​ടി വാ​യ്പ​യെ​ടു​ത്ത് നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​ണ്. ഏ​റെ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഡി​സൈ​ൻ പ്ര​വൃ​ത്തി​യും അ​ട​ങ്ക​ലും ഉ​ണ്ടാ​ക്കി​യ​ത്. 2020 ഒ​ക്ടോ​ബ​ർ 10ന് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഡി​സൈ​ൻ ത്രി​ഡി പ്ര​കാ​ശ​നം രാ​ഹു​ൽ ഗാ​ന്ധി എം​പി നി​ർ​വ​ഹി​ച്ചി​രു​ന്നു.

പി​ന്നി​ട് നാ​ളി​തുവ​രെ​യാ​യി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ന​ട​പ​ടി​യും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​യാ​സ് ചാ​ലി​യാ​ർ, ഫി​റോ​സ് ബാ​ബു എ​ര​ഞ്ഞി​ക്ക​ൽ, ഹം​സ ക​ടൂ​ര​ൻ, എ. ​ഹി​ഷാം, യൂ​ന​സ് മ​ഞ്ചേ​രി​ക്കാ​ട്ടി​ൽ, ജ​ലീ​ഷ് വ​രി​ക്കോ​ട​ൻ, മു​നീ​ർ കൈ​ത​ക്കോ​ട​ൻ, അ​മീ​ൻ ഇ​ർ​ഷാ​ദ്, ദി​ൽ​ഷാ​ദ് കാ​ക്ക​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.