ആ​ദി​വാ​സി​ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ തി​രി​മ​റി; റേ​ഷ​ൻ ക​ട സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശി​പാ​ർ​ശ
Friday, December 3, 2021 12:34 AM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യ റേ​ഷ​ൻ ക​ട സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. ക​രു​ളാ​യി​യി​ലെ എ​ആ​ർ​ഡി 42-ാം ന​ന്പ​ർ റേ​ഷ​ൻ ക​ട​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ സ​പ്ലെ ഓ​ഫീ​സ​റോ​ട് ഭ​ക്ഷ്യസു​ര​ക്ഷാ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ലെ മാ​ഞ്ചീ​രി കോ​ള​നി​ക്കാ​രു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ അ​റി​യാ​നും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​മാ​യി സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യാ സു​രേ​ഷ്, എ​ഡി​എം മെ​ഹ​റ​ലി, ഭ​ക്ഷ്യസു​ര​ക്ഷാ ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ചീ​രി​യി​ലെ​ത്തു​ക​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ കു​റ​വ് സം​ബ​ന്ധി​ച്ച് കോ​ള​നി​ക്കാ​ർ സം​ഘ​ത്തോ​ട് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ള​നി​ക്കാ​ർ​ക്ക് ഗോ​ത​ന്പ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ള​നി​യി​ലെ ചി​ല​ർ ഗോ​ത​ന്പ് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെന്നാ​ണ് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ൻ ക​ട​യി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ള​നി​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും ഗോ​ത​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​യി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. അ​ഞ്ച് കി​ലോ ഗോ​ത​ന്പാ​ണ് ഓ​രോ കാ​ർ​ഡു​ക​ൾ​ക്കും അ​നു​വ​ദി​ച്ച​ത്. അ​ത് നാ​ല് കി​ലോ ഗോ​ത​ന്പും ഒ​രു കി​ലോ ആ​ട്ട​യു​മാ​യാ​ണ് വി​ത​ര​ണ​ത്തി​നാ​യി ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ഒ​രു കി​ലോ വീ​തം ഗോ​ത​ന്പ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നാ​ൽ കോ​ളനി​യി​ലെ ഓ​രോ കാ​ർ​ഡി​നും ശ​രാ​ശ​രി എ​ട്ട് കി​ലോ വീ​തം ഗോ​ത​ന്പ് ല​ഭി​ക്കേ​ണ്ട​താ​ണ്. ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​യ റേ​ഷ​ൻ ക​ട​യി​ലെ 2018 മു​ത​ലു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഗോ​ത​ന്പ് എ​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചു.
കോ​ള​നി​ക്കാ​ർ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കു​ന്ന ട്രൈ​ബ​ൽ വ​കു​പ്പ് ചി​ല മാ​സ​ങ്ങ​ളി​ൽ ഗോ​ത​ന്പ് കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഒ​രി​ക്ക​ലും ഗോ​ത​ന്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ട​യു​ട​മ ഗോ​ത​ന്പ് വി​ത​ര​ണം ചെ​യ്ത​താ​യി കാ​ണി​ച്ച് തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് കോ​ള​നി​ക്കാ​ർ​ക്കാ​യി വാ​ങ്ങി​യ ഗോ​ത​ന്പ് ട്രൈ​ബ​ൽ വ​കു​പ്പ് എ​ന്ത് ചെ​യ്തു​വെ​ന്ന് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ പ​റ​ഞ്ഞു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.