ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദാ​ര​സ​മീ​പ​നം വേണം: എ.കെ.മുസ്തഫ
Friday, December 3, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ലോ​ണി​നു വേ​ണ്ടി ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ ഉ​ദാ​ര​സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ.​മു​സ്ത​ഫ. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ബ്ലോ​ക്ക് ലെ​വ​ൽ ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി​യു​ടെ മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി​തേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ടം ക​യ​റി വാ​യ്പാ തി​രി​ച്ച​ട​വ് അ​സാ​ധ്യ​മാ​യ​വ​രു​ടെ വി​ഷ​യ​ത്തി​ൽ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ, കാ​ർ​ഷി​ക വാ​യ്പ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ക്കു​ക, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പൊ​തു​നന്മഫ​ണ്ട് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ത്യ​സ്ത ബാ​ങ്കു​ക​ളി​ലെ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ക​ന​റാ ബാ​ങ്ക് മാ​നേ​ജ​ർ സി.​ജി.​ഷി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ലെ ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​എം.​സു​ജാ​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്കീ​മു​ക​ളെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​ ഫെ​ഡ​റ​ൽ ബാ​ങ്ക്, കെ.​ജി.​ബി, എം.​ഡി.​സി, ഐ​ഒബി, എ​സ്ബിഐ, ഐ​ഡി​ബി​ഐ, ഇ​സാ​ഫ് ഐ​സി​ഐ​സി​ഐ, ഇ​ന്ത്യ പോ​സ്റ്റ്, സി​എ​സ്ബി, യു​കോ​ബാ​ങ്ക്, ഇ​ൻ​ഡ​സ് ഇ​ൻ​ഡ്, ആ​ക്സി​സ് ബാ​ങ്ക്, എ​ന്നീ ബാ​ങ്കു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.