വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, December 3, 2021 12:35 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ഫ​റോ​ക്ക് കോ​ളേ​ജ് വാ​ഴ​ക്കാ​ട് റോ​ഡി​ൽ ഉൗ​ർ​ക്ക​ട​വ് ഭാ​ഗ​ത്ത് റോ​ഡ് ഉ​പ​രി​ത​ലം ഇ​ന്‍​റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഡി​സം​ബ​ർ നാ​ല് രാ​ത്രി 8.30 മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് വ​രെ പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ചു.
അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​ശ്ശേ​രി​ക്ക​ട​വ് പാ​ലം വ​ഴി തി​രി​ഞ്ഞു, ചെ​റു​വാ​ടി - മാ​വൂ​ർ വ​ഴി​യും കോ​ഴി​ക്കോ​ട് നി​ന്നും അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​വൂ​ർ ചെ​റു​വാ​ടി വ​ഴി തി​രി​ഞ്ഞും പോ​കേ​ണ്ട​താ​ണ്.ഫാ​റൂ​ഖ് കോ​ളേ​ജ് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​വ​ണ​ക്ക​ല്ലു പാ​ലം വ​ഴി ചെ​റൂ​പ്പ മാ​വൂ​ർ ചെ​റു​വാ​ടി ഇ​ട​ശ്ശേ​രി​ക്ക​ട​വ് വ​ഴി​യും, ഫാ​റൂ​ഖ് കോ​ളേ​ജ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​ശ്ശേ​രി​ക്ക​ട​വ് പാ​ലം വ​ഴി തി​രി​ഞ്ഞു ചെ​റു​വാ​ടി മാ​വൂ​ർ ചെ​റൂ​പ്പ ക​വ​ണ​ക്ക​ല്ലു പാ​ലം വ​ഴി​യും തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.