യു​വ​തി തൂ​ങ്ങിമ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Friday, January 14, 2022 12:21 AM IST
ച​ങ്ങ​രം​കു​ളം: കാ​ളാ​ച്ചാ​ലി​ൽ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ കാ​ണാ​ൻ സം​ഭ​വ​ദി​വ​സം കാ​ളാ​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് കാ​ളാ​ച്ചാ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ച്ചി​പ്ര​വ​ള​പ്പി​ൽ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ഷ​ഫീ​ല (28)യെ ​വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

മ​രി​ക്കു​ന്ന​തി​നു മു​ന്പ് ഷ​ഫീ​ല കു​റ്റി​പ്പു​റ​ത്തു​ള്ള സ​ഹോ​ദ​ര​നു മൊ​ബൈ​ലി​ൽ വി​ളി​ച്ച് യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി വി​വ​രം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൊ​ബൈ​ലി​ൽ വി​ളി​ച്ചു കി​ട്ടാ​തെ വ​ന്ന​തോ​ടെ സം​ഭ​വം അ​റി​യാ​ൻ സ​ഹോ​ദ​ര​ൻ രാ​ത്രി ഷ​ഫീ​ല​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ക​ത്ത് ഇ​രു​ന്പു തൂ​ണി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഷ​ഫീ​ല​യെ ക​ണ്ട​ത്.

മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷ​ഫീ​ല​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സം​ഭ​വ​ദി​വ​സം ഈ ​യു​വാ​വ് കാ​ളാ​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പു സ​ഹോ​ദ​ര​നെ മൊ​ബൈ​ലി​ൽ വി​ളി​ച്ചു അ​റി​യി​ച്ചി​രു​ന്നു. യു​വ​തി മ​രി​ച്ച ദി​വ​സം ഈ ​യു​വാ​വ് ര​ണ്ടു ത​വ​ണ യു​വ​തി​യെ കാ​ണാ​ൻ കാ​ളാ​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

യു​വാ​വി​നെ ചോ​ദ്യം ചെ​യ്താ​ൽ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്. യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം യു​വ​തി​യെ കാ​ണാ​നെ​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് തു​ട​രു​ക​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ഷ​ഫീ​ല​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​യി​രു​ന്നു. മ​ര​ണ വി​വ​രം അ​റി​ഞ്ഞു ഭ​ർ​ത്താ​വ് റ​ഷീ​ദ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തി.

സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നും സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും കാ​ണി​ച്ച് ഷ​ഫീ​ല​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്. ഷ​ഫീ​ല​യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ കാ​ളാ​ച്ചാ​ൽ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി.