വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ്
Friday, January 14, 2022 12:21 AM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക​ര​ണം, കു​ട്ടി​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വാ​ക്സി​ൻ ഡ്രൈ​വ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി.

കു​റു​ന്പ​ല​ങ്ങോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സ​ജി തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. മു​ര​ളി​ധ​ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, ഡി.​കെ. സു​രേ​ഷ്കു​മാ​ർ, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ജ​ക്സ് റെ​ജി, ലെ​ന ഷാ​ജി, നേ​ഹ വി​ൻ​സെ​ന്‍റ്, മ​നു മാ​ത്യു എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.