ഉ​പ്പ​ട സെ​ന്‍റ് പോ​ൾസ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി
Saturday, January 15, 2022 12:17 AM IST
ഉ​പ്പ​ട: ഉ​പ്പ​ട സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ത​ളി​ക്കു​ന്നേ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി. എ​ട​ക്ക​ര മേ​ഖ​ല എ​പ്പി​സ്കോ​പ​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം, ഫാ. ​ജോ​ർ​ജ് പൊ​ക്ക​ത്താ​യി, ഫാ. ​ഏ​ബ്ര​ഹാം ആ​ശാ​രി​പ​റ​ന്പി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ഷെ​റി​ൻ തോ​മ​സ് പ​ള്ളി​ക്ക​തെ​ക്കെ​തി​ൽ, സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​ശി ചി​റ്റേ​ഴ​ത്ത്, സി​സ്റ്റ​ർ​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ടു​ർ​ന്നു എ​രു​മ​മു​ണ്ട സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് പൊ​ക്ക​ത്താ​യി ആ​ദ്യ​ദി​ന തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തി​ൻ​മ​യു​ടെ​യും അ​ധ​പ​ത​ന​ങ്ങ​ളു​ടെ​യും വി​ദ്വേ​ഷ​ങ്ങ​ളു​ടെ​യും വെ​റു​പ്പി​ൽ നി​ന്നു വ​ഴി​മാ​റി ന​ട​ക്കു​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഓ​രോ ഇ​ട​വ​ക തി​രു​നാ​ളു​ക​ളു​മെ​ന്നു ഫാ. ​ജോ​ർ​ജ് പൊ​ക്ക​ത്താ​യി ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്നു സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.