’പ​രി​വാ​ർ’ കു​ടും​ബ സം​ഗ​മം ശ്ര​ദ്ധേയം
Saturday, January 15, 2022 12:17 AM IST
കാ​ളി​കാ​വ്: ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ​രി​വാ​ർ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ നൂ​റോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ചാ​ര​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ശേ​ഷി ക്ഷേ​മ​ത്തി​നാ​യി ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ പ​ഞ്ചാ​യ​ത്തി​നു സ​മ​ർ​പ്പി​ച്ചു.

പ​ള്ളി​ശേ​രി മ​ദ്ര​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ജ​സീ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​വാ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജാ​ഫ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് അം​ഗം ന​സീ​മാ ബീ​ഗം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​വി​ജ​യ​ൻ, കെ. ​ശാ​ന്ത​കു​മാ​രി, പി. ​സ​ൽ​മ, മ​നോ​ഹ​ര​ൻ, മാ​ട്ടാ​യി അ​ബ്ദു​റ​ഹി​മാ​ൻ, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.