നി​ല​ന്പൂ​രി​ൽ വ​യോ​മി​ത്രം രോ​ഗി​ക​ൾ​ക്കു മ​രു​ന്നി​ല്ല; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, January 15, 2022 12:19 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യോ​മി​ത്രം രോ​ഗി​ക​ൾ​ക്കു ആ​റു മാ​സ​ക്കാ​ല​മാ​യി മ​രു​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. മ​രു​ന്നു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ പി​ടി​പ്പു​കേ​ടി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പൂ​ക്കോ​ട്ടും​പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് മാ​നു മൂ​ർ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​ഗോ​പി​നാ​ഥ്, അ​ഡ്വ. ഷെ​റി ജോ​ർ​ജ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ക​ല്ലാ​യി ബാ​ബു, ടി.​എം.​എ​സ്. ആ​സി​ഫ്, എ.​പി. അ​ർ​ജു​ൻ, ഷ​ഫീ​ഖ് മ​ണ​ലൊ​ടി, റ​നീ​ഷ് കാ​വ​ട്, നി​സാ​ർ ആ​ലു​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2013 ൽ ​ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ആ​യി​രു​ന്ന സ​മ​യ​ത്താ​ണ് ന​ഗ​ര​സ​ഭ​യി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി വ​യോ​മി​ത്രം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ്രാ​യ​മു​ള്ള​വ​ർ ഡോ​ക്ട​റെ കാ​ണു​വാ​നും മ​രു​ന്നു വാ​ങ്ങാ​നും ആ​ശു​പ​ത്രി​യി​ൽ നി​ൽ​ക്കു​ന്ന പ്ര​യാ​സം ഒ​ഴി​വാ​ക്കി അ​വ​ര​വ​രു​ടെ വാ​ർ​ഡു​ക​ളി​ൽ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഡോ​ക്ട​റും ന​ഴ്സു​മാ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സൗ​ജ​ന്യ​മാ​യി മ​രു​ന്നു ന​ൽ​കി​യി​രു​ന്ന പ​ദ്ധ​തി​യാ​യ വ​യോ​മി​ത്രം നി​ല​ന്പൂ​രി​ൽ പാ​തി നി​ല​ച്ച സ്ഥി​തി​യാ​ണെ​ന്നു സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.