ക​രു​വാ​ര​കു​ണ്ടി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര
Saturday, January 15, 2022 12:19 AM IST
ക​രു​വാ​ര​കു​ണ്ട്: ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ക​രു​വാ​ര​കു​ണ്ടി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഉ​ല്ലാ​സ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മ​ല​ന്പു​ഴ​യി​ലേ​ക്കാ​ണ് യാ​ത്ര ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യാ​ത്ര ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പ​ടെ 140 പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്നു ബ​സു​ക​ളി​ലാ​യാ​ണ് കി​ഴ​ക്കേ​ത​ല​യി​ൽ നി​ന്നു യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ജ​സീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. ഉ​മ്മ​ർ, വി. ​ഷ​ബീ​റ​ലി, കെ.​കെ. ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​കെ. ഉ​മ്മ​ർ, പ്ര​സി​ഡ​ന്‍റ് ഹം​സ കു​ന്ന​നാ​ത്ത്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ടി. ഉ​മ്മ​ർ, സി.​പി. കു​ഞ്ഞാ​ല​ൻ, വി.​ടി. സ​ലീ​ന, പി. ​ആ​ബി​ദ, മു​ഹ​മ്മ​ദ് മാ​നു, സി.​ടി. ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.