‘സൗ​ര’ പ​ദ്ധ​തി​ക്ക് മ​ല​പ്പു​റത്ത് തു​ട​ക്ക​ം
Saturday, January 15, 2022 12:19 AM IST
മ​ല​പ്പു​റം: വൈ​ദ്യു​തി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ന്‍റെ സ​ബ്സി​ഡി പ​ദ്ധ​തി​യാ​യ സൗ​ര പ്രോ​ജ​ക്ട് ഫെ​യ്സ് ര​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ഞ്ചേ​രി സ​ർ​ക്കി​ളി​നു കീ​ഴി​ൽ മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം മ​ല​പ്പു​റം ഈ​സ്റ്റ് സെ​ക്ഷ​നി​ലെ വി. ​വി​ജ​യ​രാ​ജി​ന്‍റെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച ര​ണ്ടു കി​ലോ വാ​ട്സ് സോ​ളാ​ർ പ്ലാ​ന്‍റ് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഞ്ചേ​രി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​സ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ മ​ഹ്‌​മൂ​ദ്, ഇ​ല​ക്‌​ട്രി​ക്ക​ൽ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഖ​ലീ​ലു​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ സൗ​രോ​ർ​ജ ഉ​ത്പ്പാ​ദ​ന ശേ​ഷി 1000 മെ​ഗാ​വാ​ട്ട് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ഊ​ർ​ജ കേ​ര​ള മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് സൗ​ര പ​ദ്ധ​തി.
ഈ ​പ​ദ്ധ​തി​യി​ൽ 500 മെ​ഗാ​വാ​ട്ട്, പു​ര​പ്പു​റ സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. സ​ബ്സി​ഡി പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു കി​ലോ​വാ​ട്സ് വ​രെ 40 ശ​ത​മാ​നം സ​ബ്സി​ഡി​യും മൂ​ന്നു മു​ത​ൽ 10 കി​ലോ വാ​ട്സ് വ​രെ 20 ശ​ത​മാ​നം സ​ബ്സി​ഡി​യു​മാ​ണ് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 202 ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു 741 കി​ലോ വാ​ട്സ് നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​തി​യി​ലാ​ണ്.