ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം: സി​നി​മാ ന​ട​ൻ മ​ല​പ്പു​റ​ത്തു പി​ടി​യി​ൽ
Saturday, January 15, 2022 12:19 AM IST
മ​ല​പ്പു​റം: ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്ത​ർ​ജി​ല്ലാ മോ​ഷ്ടാ​വാ​യ സി​നി​മാ ന​ട​ൻ മ​ല​പ്പു​റ​ത്തു പി​ടി​യി​ൽ. ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും കൂ​ട്ടി​രി​പ്പു​കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ​ണം ന​ട​ത്തു​ന്ന വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി നാ​യ​ക്ക​ൻ​മാ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ ബ​ഷീ​റി (44)നെ​യാ​ണ് മ​ല​പ്പു​റം ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി പ​ത്തി​നു മ​ല​പ്പു​റം ഓ​ർ​ക്കി​ഡ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ സ്വ​ർ​ണ​മാ​ല​യും 11നു ​മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ സ്വ​ർ​ണ​മാ​ല​യും മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണ മു​ത​ലു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട്, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ജ്വല്ല​റി​ക​ളി​ൽ വി​റ്റ​താ​യും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​താ​യും പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 15-ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബ​ഷീ​റി​ന് വി​വി​ധ കോ​ട​തി​ക​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ഈ​യ​ടു​ത്ത കാ​ല​ത്താ​യി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​എം പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ്, ഗി​രീ​ഷ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​പി ഹ​മീ​ദ​ലി,. പി.​പി. ഷി​ഹാ​ബ്, ദി​നേ​ശ് ഇ​രു​പ​ക​ണ്ട​ൻ, പൂ​വ​ത്തി​സ​ലിം, കെ.​കെ ജ​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.