കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്മേ​ള​നം
Saturday, January 15, 2022 11:27 PM IST
നി​ല​ന്പൂ​ർ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നി​ല​ന്പൂ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ത്തി. നി​ല​ന്പൂ​ർ പീ​വീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന വ​ള​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കെ.​എം. മാ​ണി​യു​ടെ പാ​ർ​ട്ടി​യെ ആ​ർ​ക്കും ത​ക​ർ​ക്കാ​നാ​കി​ല്ല. ഒ​പ്പം നി​ന്ന​വ​ർ പാ​ർ​ട്ടി വി​ട്ട​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും വേ​ദ​നി​ച്ചു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന​വ​രോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു മ​ര്യാ​ദ​യും പാ​ലി​ക്കാ​തെ​യാ​ണ് 38 വ​ർ​ഷം ഒ​പ്പം നി​ന്ന പാ​ർ​ട്ടി​യെ യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യ​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച​വ​രെ ഇ​നി പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​നന്‍റ് ജോ​ണി പു​ല്ല​ന്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ​ഖാ​ൻ, ജോ​ർ​ജ് തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡി​ൻ തോ​മ​സ്, ന​ഗ​ര​സ​ഭാം​ഗം സ്ക​റി​യ ക്നാം​തോ​പ്പി​ൽ, അ​ഡ്വ. ബീ​നാ തോ​മ​സ്, ടോ​മി ചെ​ഞ്ചേ​രി, സ​ണ്ണി പു​ലി​കു​ത്തി​യേ​ൽ, ജോ​സ് ഉ​ള്ളാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.