വാ​ഹ​ന​മി​ടി​ച്ച് പു​ള്ളി​മാ​ൻ ച​ത്തു
Tuesday, January 18, 2022 12:53 AM IST
നി​ല​ന്പൂ​ർ: വാ​ഹ​ന​മി​ടി​ച്ചു പു​ള്ളി​മാ​ൻ ച​ത്തു. നി​ല​ന്പൂ​ർ മൈ​ലാ​ടി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് പു​ള്ളി​മാ​ൻ ച​ത്ത​ത്. ഒ​രു വ​യ​സ് പ്രാ​യ​മു​ണ്ടാ​കും. പു​ള്ളി​മാ​നെ ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ന​പാ​ല​ക​രും ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​നി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​ല​ന്പൂ​ർ-​അ​ക​ന്പാ​ടം റോ​ഡി​ൽ മൈ​ലാ​ടി പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തു പ​തി​വാ​ണ്. കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും സ്ഥി​ര​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തു യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്. മൂ​ലേ​പ്പാ​ടം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​ള്ളി​മാ​നു​ക​ളു​ടെ ആ​വാ​സ മേ​ഖ​ല കൂ​ടി​യാ​ണ് ഈ ​പ്ര​ദേ​ശം. ച​ത്ത മാ​നി​നെ പ​ന​യം​കോ​ട് വ​നം ഓ​ഫീ​സി​ലെ​ത്തി​ച്ചു.
തു​ട​ർ​ന്നു വെ​റ്റ​റി​ന​റി സ​ർ​ജ​നെ​ത്തി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​സ്ക​രി​ച്ചു.