മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റ​ാൻ​ഡ്് പു​ന​ര​ധി​വാ​സ​മി​ല്ലാ​തെ പൊ​ളി​ക്ക​രു​തെ​ന്ന് വ്യാ​പാ​രി​ക​ൾ
Tuesday, January 18, 2022 12:55 AM IST
മ​ഞ്ചേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ നാ​ശോ​ൻ​മു​ഖ​മാ​യ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്കു എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ നി​ല​വി​ലു​ള്ള ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ൽ​കാ​തെ സ​ഹ​ക​രി​ക്കി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ. ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ നി​ല​പാ​ട് അ​റി​യി​ച്ച​ത്. 58 സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ഴ​യ സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​രെ വ​ഴി​യാ​ധാ​രം ആ​ക്ക​രു​തെ​ന്നു വ്യാ​പാ​രി നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ടം വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പൊ​ളി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗം പൊ​ളി​ച്ചു നീ​ക്കും. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നു താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ൾ നി​ർ​മി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ഒ​ന്പ​തു ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ഈ ​രീ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റു​ക. ബ​സ് സ്റ്റാ​ൻ​ഡ്് കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​ട​ർ​ന്നു​വീ​ഴാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പ​ഴ​യ സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ച് അ​തി​ലേ​ക്കു വ്യാ​പാ​രി​ക​ളെ മാ​റ്റി​യ​തി​നു ശേ​ഷം മ​റ്റു ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ള്ള​ത്. യോ​ഗം അ​ഡ്വ.​യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം.സു​ബൈ​ദ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​എം.നാ​സ​ർ, വ​ല്ലാ​ഞ്ചി​റ ഫാ​ത്തി​മ, ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, വി.​പി ഫി​റോ​സ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, എ.​പി മ​ജീ​ദ്, റ​ഷീ​ദ് പ​റ​ന്പ​ൻ വ്യാ​പാ​രി നേ​താ​ക്ക​ളാ​യ നി​വി​ൽ ഇ​ബ്രാ​ഹിം, ച​മ​യം സ​ക്കീ​ർ, അ​നീ​സ് സിം​ഫ​ണി, ബാ​ബു കാ​ര​ശേ​രി, ബാ​പ്പു ടോ​പ്ടെ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.