ക​രു​ണ​യു​ടെ ത​ണ​ലി​ൽ സ്വ​പ്നഗൃ​ഹ​ം ഒരു​ങ്ങി
Tuesday, January 18, 2022 12:55 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​ടും​ബ​ത്തി​നു പു​തി​യ വീ​ടാ​യി. കേ​ൾ​വി​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യു​മി​ല്ലാ​ത്ത പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ങ്ങി​യ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട് 2019-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്നു ഇ​വ​രു​ടെ ക​ഷ്ട​പ്പാ​ട് മ​ന​സി​ലാ​ക്കി​യ സു​രേ​ഷ് പ്രാ​ർ​ഥ​ന അ​വ​ർ​ക്ക് വീ​ട് വ​യ്ക്കാ​ൻ നാ​ലു സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും വീ​ട് നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കാ​ത്ത​തി​നാ​ൽ സു​രേ​ഷ് പ്രാ​ർ​ഥ​ന ത​ന്നെ അ​വ​ർ​ക്കു​ള്ള വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.

മു​തീ​രി ശ്രീ​പ​ള്ളി​യ​റ​ക്ക​ൽ ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്രം ര​ക്ഷാ​ധി​കാ​രി ബാ​ബു​രാ​ജ​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു കോ​ഴി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി കു​ട്ടി​ക്കു​ന്ന്, പ​ദ്മി​നി ഗോ​പി​നാ​ഥ്, വാ​ർ​ഡം​ഗം ശ്രീ​ജ​ച​ന്ദ്ര​ൻ, സേ​വാ​ഭാ​ര​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ കാ​ർ​ളി​ക്കോ​ട്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​കു​മാ​ർ, ബാ​ല​ഗോ​കു​ലം ജി​ല്ലാ ട്രഷറർ രാ​മ​കൃ​ഷ്ണ​ൻ പു​തി​യ​ക​ളം, നൗ​ഷാ​ദ്, ക്ഷേ​ത്രം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​നോ​ജ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.