തി​ര​ക്കി​നി​ട​യി​ലും കെഎസ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം
Wednesday, January 19, 2022 12:24 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​സ​ര ശു​ചി​ത്വം ല​ക്ഷ്യ​മി​ട്ട് കെഎസ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം. കെഎസ്ഇ​ബി ക​രു​വാ​ര​കുണ്ട് സെ​ക്ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണ് ചേ​റു​ന്പ് ചി​റ​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത് വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന വി​ഭാ​ഗ​മാ​ണ് കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ.

ഇ​ത്ത​രം ജോ​ലി തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​യി ഒ​രു ദി​നം മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ് ക​രു​വാ​ര​കു​ണ്ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ. ചേ​റു​ന്പ് ചി​റ​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലെ ബോ​ട്ടു​ജെ​ട്ടി, പാ​ലം പ​രി​സ​രം, ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം, പാ​ത​യോ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജീ​വ​ന​ക്കാ​ർ ശു​ചീ​ക​രി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഷൈ​ന​മ്മ പീ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.