പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാം
Wednesday, January 19, 2022 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി (2022-27)യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​രം. പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ശ​യ സം​വാ​ദ​ത്തി​ൽ നി​ന്നു ഉ​രു​ത്തി​രി​യു​ന്ന മി​ക​ച്ച ആ​ശ​യ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ​ദ്ധ​തി​ക​ളാ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യും നി​ർ​വ​ഹി​ക്കാ​റു​ള്ള​ത്.

ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കാ​നും ന​ട​പ്പാ​ക്കാ​നും ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ, തു​ട​ർ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, മാ​ലി​ന്യ സം​സ്കര​ണം, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സം ആ​രോ​ഗ്യം, തൊ​ഴി​ൽ, ക​ലാ,കാ​യി​കം തു​ട​ങ്ങി ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലാ​ണ് പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ളു​ടെ മു​ഖ്യ​ചു​മ​ത​ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.

ആ​ശ​യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ‘ജ​ന​പ​ക്ഷം’ എ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലും ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും അ​യ​ക്ക​ണം. ഈ ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ഴു​തി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രെ ഏ​ൽ​പി​ക്ക​ണം.
വാ​ട്സ് ആ​പ്പ് ന​ന്പ​ർ: 8075140169 ഇ​മെ​യി​ൽ Pmnamuncipalchairman @gmail.com