ന​ടു​വി​ല​ക്ക​ളം തൈ​പ്പൂ​യ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Wednesday, January 19, 2022 12:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ മ​ഹോ​ത്സ​വം കൊ​ടി​യേ​റി. ക്ഷേ​ത്രം ത​ന്ത്രി കി​ഴ​ക്കു​ന്പാ​ട്ടി​ല്ല​ത്ത് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ടിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക്ഷേ​ത്ര​ത്തി​ലെ ശു​ദ്ധി​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ന്നു സ​ർ​പ്പ​ബ​ലി, വെ​ള്ളി​യാ​ഴ്ച ഉ​ത്സ​വ​ബ​ലി, ഗു​രു​തി​പൂ​ജ, ശ​നി​യാ​ഴ്ച പ​ള്ളി​വേ​ട്ട എ​ന്നി​വ​ക്ക് ശേ​ഷം ഞാ​യ​റാ​ഴ്ച ആ​റാ​ട്ടോ​ടു കൂ​ടി ഉ​ത്സ​വം സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ഹൈ​സ്കൂ​ൾ ക​ട​വി​ലാ​ണ് ആ​റാ​ട്ട്. പ​ത്തി​നു ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങും.

അം​ശാ​ദാ​യം ഒ​ഴി​വാ​ക്കി

മ​ല​പ്പു​റം: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി, കേ​ര​ള ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി, കേ​ര​ള ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി എ​ന്നി​വ​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കു കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2021 ഒ​ക്ടോ​ബ​ർ മു​ത​ൽ 2021 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഉ​ട​മ, തൊ​ഴി​ലാ​ളി അം​ശാ​ദാ​യം കൂ​ടി ഒ​ഴി​വാ​ക്കി ന​ൽ​കി.

ഈ ​കാ​ല​യ​ള​വി​ലെ അം​ശാ​ദാ​യം ഒ​ടു​ക്കി​യ​വ​ർ​ക്കു തു​ക മു​ന്നോ​ട്ടു​ള്ള കാ​ല​യ​ള​വി​ലേ​ക്കു വ​ക​യി​രു​ത്തി ന​ൽ​കു​മെ​ന്നു ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.