സ​ന്തോ​ഷ് ട്രോ​ഫി: കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കം ത​കൃ​തി
Thursday, January 20, 2022 12:23 AM IST
മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ബി ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു വേ​ദി​യാ​കു​ന്ന മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​തി​യി​ൽ.

അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ഗ്രൗ​ണ്ടി​ലെ പു​ല്ലു​ക​ൾ വ​ള​ർ​ത്ത​ൽ മു​ത​ൽ ഡ​ഗ്ഔ​ട്ടി​നു സ​മി​പ​ത്തെ ക​ന്പി​വേ​ലി പി​ന്നി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പു കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച എ​ഐ​എ​ഫ്എ​ഫ് സം​ഘം നി​ർ​ദേ​ശി​ച്ച പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തി​ലെ പു​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ൾ തീ​ർ​ക്ക​ൽ.

സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ന്‍റെ ജോ​ലി​ക്കാ​രാ​ണ് ര​ണ്ടാ​ഴ്ച​യാ​യി ഗ്രൗ​ണ്ടി​ലെ പു​ല്ലു​ക​ളു​ടെ പ​രി​പാ​ല​നം ന​ട​ത്തു​ന്ന​ത്. സ​ന്തോ​ഷ് ട്രോ​ഫി ചാ​ന്പ്യ​ൻ​ഷി​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ചാ​ന്പ്യ​ൻ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ര​ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

ഗാ​ല​റി​ക​ൾ മോ​ടി​പി​ടി​പ്പി​ക്കു​ക, ഡ്ര​സിം​ഗ് റൂ​മി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്റ്റേ​ഡി​യ​ത്തി​ൽ ഡ്ര​സിം​ഗ് റൂ​മു​ക​ളു​ടെ സൗ​ക​ര്യം താ​ഴെ​യും മു​ക​ളി​ലും മെ​ച്ച​പ്പെ​ടു​ത്തും.

സാ​ധാ​ര​ണ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് താ​ഴ​ത്തെ ഡ്ര​സിം​ഗ് റൂ​മു​ക​ളാ​ണ് തു​റ​ന്നു കൊ​ടു​ക്കാ​റ്. കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ 8000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഗാ​ല​റി​യാ​ണു​ള്ള​ത്. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന ആ​രാ​ധ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ പാ​ർ​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കാ​വു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് പ്ര​ത്യേ​കം പ്ലാ​നു​ണ്ടാ​ക്കി മാ​ർ​ക്ക് ചെ​യ്ത പ്രെ​പോ​സ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, പി​ഡ​ബ്യു​യു​ഡി റോ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, ആ​ർ​ടി​ഒ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് പാ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യി സ്ന്തോ​ഷ് ട്രോ​ഫി ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

രാ​വി​ലെ 9.30 നും ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു​മാ​യി​രി​ക്കും കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ത​നു​സ​രി​ച്ച് പ്രാ​ഥ​മി​ക മ​ത്സ​ര​ക്ര​മ​മാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.