റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം: യൂ​ത്ത് ലീ​ഗ് നി​വേ​ദ​നം ന​ൽ​കി
Friday, January 21, 2022 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ കൗ​ണ്‍​സി​ല​റു​ടെ വാ​ർ​ഡി​ൽ റോ​ഡു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​റിം​ഗ്് ന​ട​ത്ത​ണ​മെ​ന്നും കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പ​തി​നാ​ലം വാ​ർ​ഡ് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി മു​നി​സി​പ്പ​ൽ സൂ​പ്ര​ണ്ടി​നു നി​വേ​ദ​നം ന​ൽ​കി.

കു​ട്ടി​പ്പാ​റ​പാ​ടം - സ്കൂ​ൾ പ​ടി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നും മ​സ്ജി​ദ് മു​ത​ൽ വൈ​ദ്യ​ർ​പ​ടി വ​രെ​യു​ള്ള റോ​ഡും മ​സ്ജി​ദ് മു​ത​ൽ പു​ത്ത​ൻ​പീ​ടി​ക കോ​ള​നി വ​രെ​യു​ള്ള റോ​ഡും സ്കൂ​ൾ​പ​ടി റോ​ഡും റീ​ടാ​റിം​ഗ് ചെ​യ്യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി കു​റ്റീ​രി മൂ​സ, വാ​ർ​ഡ് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് മ​ണ്ണി​ങ്ങ​തൊ​ടി മു​സ്ത​ഫ, അ​ൻ​സാ​ർ, പൂ​വ​ത്തും​പ​റ​ന്പി​ൽ, തൈ​ക്കാ​ട​ൻ മ​മ്മ​ദ്, അ​ന​സ് പ​ച്ചീ​രി, കാ​ട്ടു​ങ്ങ​ൽ മു​സ്ത​ഫ, സ്രാ​ന്പി​ക്ക​ൽ അ​ർ​ഷ​ദ്, പ​ച്ചീ​രി ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.