പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്നു
Friday, January 21, 2022 12:38 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സം​സ്ഥാ​ന​ത്തെ പ്രീ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​രോ പ്രീ​പ്രൈ​മ​റി വി​ദ്യാ​ല​യ​ത്തെ മോ​ഡ​ൽ സ്കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 15 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2022 -23 വ​ർ​ഷം മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 15 ല​ക്ഷം രൂ​പ വീ​തം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള മു​ഖേ​ന ന​ൽ​കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. കൂ​ടാ​തെ പി​ടി​എ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഉ​ദേ​ശി​ക്കു​ന്നു​ണ്ട്.

അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പ ഗ​വ​.യു​പി സ്കൂ​ളി​നെ മോ​ഡ​ൽ സ്കൂ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള പ്രോ​പ്പോ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​രേ​ഷ് കൊ​ള​ശേ​രി​ക്ക് സമർപ്പിച്ചട്ടുണ്ട്.