മ​നു​ഷ്യ​ജീ​വ​ൻ ദൈ​വ​ത്തി​ന്‍റെ ദാ​നം: ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്
Saturday, January 22, 2022 12:29 AM IST
എ​ട​ക്ക​ര: മ​നു​ഷ്യ​ജീ​വ​ൻ ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്.

നാ​ൽ​പ്പ​ത്തി​യേ​ഴാ​മ​ത് ബ​ത്തേ​രി രൂ​പ​താ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വം ഭൂ​മി​യി​ലെ മ​നു​ഷ്യ​ർ​ക്ക് ന​ൽ​കു​ന്ന സ്നേ​ഹ​സ​മ്മാ​ന​മാ​ണ് കു​ടും​ബ​മെ​ന്ന​ത്.

പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രി​ക്ക​ണം കു​ടും​ബ ജീ​വി​ത​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​ത്. ദൈ​വം ദാ​ന​മാ​യി ത​രു​ന്ന എ​ല്ലാ മ​നു​ഷ്യ​ജീ​വ​നും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും വേ​ണം.

മ​നു​ഷ്യ ജീ​വ​ന് ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന നന്മക​ളും മൂ​ല്യ​ങ്ങ​ളും തി​രി​കെ കൊ​ണ്ടു​വ​രു​വാ​നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ​യും സ​ന്യ​സ്ഥ​രെ​യും ആ​ദ​രി​ച്ചു. സ​ഭ​യും കു​ടും​ബ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ സം​സാ​രി​ച്ചു.