തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, January 22, 2022 10:49 PM IST
മ​ഞ്ചേ​രി : യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ക്കോ​ട്ടൂ​ർ താ​ണി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞ​റ​മു - ഫാ​ത്തി​മ ദ​ന്പ​തി​മാ​രു​ടെ മ​ക​ൾ ഷ​ർ​മി​ല(24)​യാ​ണ് പ​ന്ത​ല്ലൂ​ർ ക​ട​ന്പോ​ട് മു​ടി​ക്കോ​ടി​ലെ ഭ​ർ​തൃ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. രാ​ത്രി അ​ഞ്ചു​വ​യ​സു​കാ​ര​നാ​യ മ​ക​നൊ​പ്പം ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.

ഭ​ർ​ത്താ​വ് മ​ദാ​രി കു​പ്പേ​ങ്ങ​ൽ ഷു​ക്കൂ​ർ മൂ​ന്നു മാ​സം മു​ന്പാ​ണ് ജോ​ലി തേ​ടി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​യ​ത്. ആ​റു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ അ​ജ​യ്കു​മാ​ർ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി. വി​ദേ​ശ​ത്തു നി​ന്നു ഷു​ക്കൂ​ർ എ​ത്തി രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം മു​ടി​ക്കോ​ട് ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. ഷ​ഹ്ദാ​ൻ (5) ആ​ണ് മ​രി​ച്ച ഷ​ർ​മി​ല​യു​ടെ ഏ​ക മ​ക​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ : മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ബ്ദു​ൾ റ​ഷീ​ദ്, ഹ​സീ​ന, സ​ലീ​ന, സാ​ജി​ദ, ഷി​ബ്ന.