സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണം: വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യ​തു നാ​മ​മാ​ത്രം
Monday, January 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: മൂ​ന്നാം കോ​വി​ഡ് ത​രം​ഗ​ത്തി​ലെ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ഞാ​യ​റാ​ഴ്ച​യി​ലെ ലോ​ക്ഡൗ​ണ്‍ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ശ​ക്തം. ജി​ല്ല​യി​ലെ ടൗ​ണു​ക​ൾ നി​ശ്ച​ല​മാ​യി​രു​ന്നു. നി​ല​ന്പൂ​രി​ൽ പോ​ലീ​സ്, ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. രാ​ത്രി വ​രെ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. നി​ല​ന്പൂ​ർ, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ, ക​രു​ളാ​യി, പൂ​ക്കോ​ട്ടും​പാ​ടം, മ​ന്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. കെഎസ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. രാ​വി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ നാ​മ​മാ​ത്ര​മാ​യി കു​റ​ഞ്ഞു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ടാ​ക്സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല.