വി​ലത്തക​ർ​ച്ച​യും വ​ന്യ​ജീ​വി ശ​ല്യ​വും; കാ​ർ​ഷി​കമേ​ഖ​ല വീണ്ടും ത​ക​ർ​ച്ച​യി​ലേ​ക്ക്
Monday, January 24, 2022 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ലത്തക​ർ​ച്ച​യും വ​ന്യ​ജീ​വി ശ​ല്യ​വും ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ലി​യി​ട​വാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ പ​ച്ച​ത്തേങ്ങ​യു​ടെ വി​ല കി​ലോ​ക്ക് പ​ത്തു രൂ​പ​യോ​ള​മാ​ണ് ഇ​ട​ഞ്ഞ​ത്. വ​ള​ങ്ങ​ളു​ടെ​യും വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തും കൂ​ലി​ച്ചെ​ല​വു​ക​ൾ കൂ​ടി​യ​തും കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.

ഒ​രു കാ​ല​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും ത​ള​ർ​ച്ച നേ​രി​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി. നാ​ണ്യ​വി​ള​ക​ളു​ടെ വി​ല ത​ക​ർ​ച്ച​യി​ൽ ന​ട്ടം തി​രി​യു​ന്പോ​ൾ ഇ​റ​ക്കു​മ​തി​യും ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. പ്ര​ധാ​ന നാ​ണ്യ​വി​ള​ക​ളി​ൽ​പ്പെ​ട്ട റ​ബ​ർ, അ​ട​ക്ക, നാ​ളി​കേ​രം തു​ട​ങ്ങി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ വ​രെ ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വി​ല ത​ക​ർ​ച്ച നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്നു.

റ​ബ​ർ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യി വേ​ണ്ടി​വ​രു​ന്ന വ​ള​ത്തി​നും മ​റ്റു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ​ൻ വി​ല വ​ർ​ധ​ന​വാ​ണ് ദി​നം​പ്ര​തി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ നാ​ളി​കേ​ര വി​ല ത​ക​ർ​ച്ച ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഏ​ൽ​പ്പി​ച്ച​ത്.വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണ്. ഉ​ൾ​വ​നാ​ന്ത​ര​ങ്ങ​ളി​ൽ നി​ന്നും നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ​ത്തു​ന്ന വ​ന്യ ജീ​വി​ക​ൾ ക​ർ​ഷ​ക​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും കാ​ട്ടു​പോ​ത്തും മ​യി​ലും വാ​ന​ര​പ​ട​യു​മെ​ല്ലാം കാ​ർ​ഷി​ക വി​ള​ക​ളു​ടെ അ​ന്ത​ക​രാ​യി മാ​റി​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ടു​വ​യും പു​ലി​യും കാ​ട്ടു​പൂ​ച്ച​യും കു​റു​ക്ക​നും കീ​രി​യു​മെ​ല്ലാം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും മ​റ്റു ജീ​വി​ക​ളെ​യും വേ​ട്ട​യാ​ടു​ന്നു. ഇ​വ​യു​ടെ ആ​ക്ര​മം ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സാ​ന്പ​ത്തി​ക ന​ഷ്ട​വും വ​രു​ത്തു​ന്നു. അ​ടു​ത്ത കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് മ​റ്റൊ​രു ഭീ​ഷ​ണി. അ​തി​വ​ർ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ​ര​ൾ​ച്ച​യി​ലും​ പെ​ട്ട് നാ​ണ്യ​വി​ള​ക​ള​ട​ക്ക​മു​ള്ള​വ നാ​ശം സം​ഭ​വി​ക്കു​ന്നു. ജാ​തി, ഗ്രാ​ന്പൂ, കൊ​ക്കോ, കു​രു​മു​ള​ക് തു​ട​ങ്ങി​യ​വ​യെ​ല്ലാം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. തൊ​ഴി​ലാ​ളി ക്ഷാ​മ​വും കൂ​ലി വ​ർ​ധ​ന​വി​നെ​യും തു​ട​ർ​ന്ന് നി​ര​വ​ധി റ​ബ​ർ​തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. വി​ദ​ഗ്ധ​രാ​യ ടാ​പ്പിം​ഗ്് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും റ​ബ​ർമേ​ഖ​ല​യി​ൽ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​യ​തോ​ടെ യു​വ​ത​ല​മു​റ കൃ​ഷി​യോ​ട് വി​ട പ​റ​യു​ന്ന സ്ഥി​തി​യാ​ണ്.