കാ​റ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, January 25, 2022 12:39 AM IST
മ​ഞ്ചേ​രി: വി​നോ​ദ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര മ​ണി​യോ​ടെ മ​ഞ്ചേ​രി -മ​ല​പ്പു​റം റോ​ഡി​ൽ വാ​യ്പാ​റ​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന്‍റെ ഭാ​ഗം ത​ക​ർ​ന്നു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​ഞ്ചേ​രി പ​ട്ട​ർ​കു​ള​ത്ത് നി​ന്നു മ​ല​ന്പു​ഴ​ക്കു പോ​യ സം​ഘം സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റാ​ണ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ ജ​ന​ത്തി​ര​ക്കു കു​റ​വാ​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. അ​ഞ്ചു പേ​രു​ടെ​യും പ​രി​ക്ക് നി​സാ​ര​മാ​യ​തി​നാ​ൽ ഇ​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.