നി​ല​ന്പൂ​ർ ന​ഗ​ര​വ​നംപ​ദ്ധ​തി​ക്കും ടൂ​റി​സ​ത്തി​നു​മാ​യി 2.90 കോ​ടി
Tuesday, January 25, 2022 11:26 PM IST
നി​ല​ന്പൂ​ർ: വ​നംവ​കു​പ്പി​ന്‍റെ കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന ന​ഗ​ര​വ​നം പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി നി​ർ​ദേ​ശം വ​നം വ​കു​പ്പ് നി​ല​ന്പൂ​ർ ഡി​വി​ഷ​ൻ സ​മ​ർ​പ്പി​ച്ചു. വ​നം വ​കു​പ്പി​നു കീ​ഴി​ൽ നി​ല​ന്പൂ​രി​ന്‍റെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി 1.90 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ 1.60 കോ​ടി രൂ​പ ക​നോ​ലി​ക്ക​ടു​ത്ത് ചാ​ലി​യാ​റി​ന് കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​നാ​യി ചെ​ല​വ​ഴി​ക്കും. 2019-ലെ​യും 2020-ലെ​യും പ്ര​ള​യ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​രു​ന്നു. പു​തി​യ തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​ത് ക​ണ്ണൂ​ർ കേ​ന്ദ്ര​മാ​യ സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ സ്ഥാ​പ​ന​മാ​യ ‘സി​ൽ​ക്ക്’ ആ​ണ്.

ന​ഗ​ര​വ​നം പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ഹാ​യം ല​ഭ്യ​മാ​കാ​നു​ള്ള പ​ദ്ധ​തി നി​ർ​ദേ​ശ​മാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. ക​നോ​ലി പ്ലോ​ട്ടി​നാ​ടു ചേ​ർ​ന്നു കെഎ​ൻ​ജി റോ​ഡ​രി​കി​ലു​ള്ള 17 ഹെ​ക്ട​ർ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​വി​ടെ ന​ക്ഷ​ത്ര​വ​നം സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളാ​യി. ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്ക് 1.90 കോ​ടി​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 1.60 കോ​ടി രൂ​പ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ല​ത്തി​നാ​യി ചെ​ല​വ​ഴി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യി​ൽ നി​ന്നു ഗേ​റ്റ്, മ​തി​ൽ എ​ന്നി​വ പെ​യി​ന്‍റ് ചെ​യ്ത് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കും. പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം അ​ന്വേ​ഷ​ണ​ങ്ങ​ൾക്കാ​യു​ള്ള കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​പ്പി​ക്കും. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഉൗ​ഞ്ഞാ​ലു​ക​ൾ, ചി​ത്ര​ശ​ല​ഭ പാ​ർ​ക്ക്, പൂ​ന്തോ​ട്ടം എ​ന്നി​വ സ്ഥാ​പി​ക്കും. ഇ​ക്കോ ടൂ​റി​സ​ത്തി​നു​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​ക്കി നി​ല​ന്പൂ​രി​നെ മാ​റ്റാ​നാ​ണ് പ​ദ്ധ​തി. ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം ചാ​ലി​യാ​റും കു​റു​വ​ൻ പു​ഴ​യും കൂ​ടി​ച്ചേ​രു​ന്നി​ട​ത്ത് ക​ഫ​റ്റേ​രി​യ പ​ണി​യും.