നി​ല​ന്പൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു; ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ദു​രി​ത​മാ​കും
Tuesday, January 25, 2022 11:26 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു വ​രു​ന്നു. ഇ​ന്ന​ലെ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് കോ​വി​ഡ് ബാ​ധി​ച്ച് കി​ട​ത്തി ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​ത് 22 രോ​ഗി​ക​ളാ​ണ്. എ​ന്നാ​ൽ ആ​നു​പാ​തി​ക​മാ​യ ത​ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ർ​ധ​ന​വു വ​രാ​ത്ത​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തി​നു പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യാ​ണ്. മു​ൻവ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കി​ട​ത്തി ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ള്ള​ത് ആ​ശ്വാ​സ​മാ​കു​ക​യാ​ണെ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 20 രോ​ഗി​ക​ളെ​യാ​ണ് കി​ട​ത്തി ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്ക​ട​ക്കം ആ​റു നഴ​സു​മാ​ർ​ക്കും ഗ്രേ​ഡ് ടു​വി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 30 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കേ​ണ്ട​താ​യി വ​രും. കോ​വി​ഡി​ല്ലാ​ത്ത രോ​ഗി​ക​ൾ വ​ന്നാ​ൽ കി​ട​ത്താ​ൻ സ്ഥ​ല​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ തി​രി​ച്ചു പ​റ​ഞ്ഞു​വി​ടേ​ണ്ടി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 142 കി​ട​ക്ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​ക്കാ​യു​ള്ള​ത്. മൊ​ത്തം കി​ട​ത്തി ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​ർ 200 മു​ത​ൽ 250 വ​രെ​യാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലും മ​റ്റും എ​ട്ടു ഡോ​ക്ട​ർ​മാ​രും 22 സ്റ്റാ​ഫ് ന​ഴ്സു​മാ​രും ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രും പ​ത്തോ​ളം സ്റ്റാ​ഫ് ന​ഴ്സു​മാ​രു​മാ​ണ് കോ​വി​ഡ് ചി​കി​ത്സ​ക്കു​ള​ള​ത്.