മോ​ഷ്്ടാ​വ് വീ​ട്ട​മ്മ​യെ പ​രി​ക്കേ​ൽ​പ്പി​ച്ചു
Saturday, January 29, 2022 12:29 AM IST
നി​ല​ന്പൂ​ർ: യു​വാ​വ് വീ​ട്ടി​ൽ ക​യ​റി മോ​ഷ്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്. മ​ന്പാ​ട് ഇ​പ്പൂ​ട്ടി​ങ്ങ​ലി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. ഉ​ച്ച​ക്ക് ഇ​പ്പൂ​ട്ടി​ങ്ങ​ൽ സ്വ​ദേ​ശി ബേ​പ്പൂ​ക്കാ​ര​ൻ മു​ഹ​മ്മ​ദ​ലി ജു​മാ​ക്ക് പോ​യ നേ​ര​ത്താ​ണ് വീ​ട്ടി​ൽ ഒ​രു യു​വാ​വെ​ത്തി​യ​ത്. ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ത​ട​ഞ്ഞ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ​യെ ക​ന്പി​പ്പാ​ര പോ​ലെ​യു​ള്ള വ​സ്തു കൊ​ണ്ടു അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് പ​രി​ക്കേ​റ്റ ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ന്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. നി​ല​ന്പൂ​ർ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.