ദേ​വീ​പ്ര​സാ​ദി​നെ അ​നു​മോ​ദി​ച്ചു
Saturday, January 29, 2022 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ​പ്രധാ​ന​മ​ന്ത്രി ബാ​ൽ പു​ര​സ്കാ​രം നേ​ടി​യ അ​ങ്ങാ​ടി​പ്പു​റം ശ്രീ​ല​ക്ഷ്മി​യി​ൽ ദേ​വീ​പ്ര​സാ​ദി​നെ ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ മ​ല​ബാ​ർ സൗ​ഹൃ​ദ​വേ​ദി അ​നു​മോ​ദി​ച്ചു.

അ​ങ്ങാ​ടി​പ്പു​റ​ത്തു​ള്ള ദേ​വീ​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് വേ​ദി പ്ര​വ​ർ​ത്ത​ക​ർ അ​നു​മോ​ദി​ച്ച​ത്. കെ.​ആ​ർ.ര​വി​യും ഡോ. ​അ​മൃ​തം കൃ​ഷ്ണ​ദാ​സും ചേ​ർ​ന്നു ഉ​പ​ഹാ​രം ന​ൽ​കി. പി. ​പ്ര​തീ​ഷ്കു​മാ​ർ, ബി​ജു​മോ​ൻ പ​ന്തി​രു​കു​ലം, ദേ​വീ​പ്ര​സാ​ദി​ന്‍റെ അ​ച്ഛ​ൻ ദീ​പേ​ഷ്, അ​മ്മ പ്ര​സീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.