കോ​വി​ഡ് വ്യാ​പ​നം: ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി​യു​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ
Saturday, January 29, 2022 12:31 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, റ​വ​ന്യൂ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് കോ​ർ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. അ​സു​ഖം ബാ​ധി​ച്ചു വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കു ഫോ​ണ്‍ വ​ഴി ഡോ​ക്ട​റോ​ട് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണ് ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും.

കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത്ത​രം ലാ​ബു​ക​ൾ​ക്കു കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യി​ല്ല. അ​ലോ​പ്പാ​തി, ഹോ​മി​യോ, ആ​യു​ർ​വേ​ദം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

വാ​ർ​ഡു​ത​ല​ത്തി​ൽ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 31 നും ​ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ലും യോ​ഗം ചേ​ർ​ന്നു പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. പൊ​തു​പ​രി​പാ​ടി​ക​ളി​ലും മ​റ്റും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.