കോ​ള​ജി​നു സ്ഥ​ലം ല​ഭി​ക്കാ​ത്ത​തു എം​എ​ൽ​എ​യു​ടെ അ​നാ​സ്ഥ​ മൂലമെന്ന്
Sunday, May 15, 2022 1:14 AM IST
പൂ​ക്കോ​ട്ടും​പാ​ടം:​ പൂ​ക്കോ​ട്ടും​പാ​ട​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച നി​ല​ന്പൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ആ​റു വ​ർ​ഷ​മാ​യി​ട്ടും ഇ​പ്പോ​ഴും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ല​മാ​ണെ​ന്ന് അ​മ​ര​ന്പ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൊ​ണ്ടു വ​ന്ന അ​ഞ്ച് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ൽ നാ​ലെ​ണ്ണ​വും സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും താ​ൽ​പ​ര്യ​കു​റ​വാ​ണ് കോ​ള​ജ് ന​ട​പ്പാ​ക്കാ​ത്ത​തി​നു കാ​ര​ണം.

മാ​ത്ര​മ​ല്ല കോ​ള​ജ് മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് കേ​ന്പി​ൽ ര​വി, ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ.ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ലാം ചി​ന​ക്ക​ൽ, ജോ​ബി​ൻ തോ​മ​സ്, ബാ​ല​ൻ തെ​ക്കി​നി​ശേ​രി, പ്ര​വീ​ണ്‍ പൂ​ള​ക്ക​ൽ, എം.​ആ​ർ.അ​നീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.