രാ​ഹു​ൽ​ഗാ​ന്ധി റ​സ്ക്യൂ പ്ര​വ​ർ​ത്ത​ക​ർ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Tuesday, May 17, 2022 11:55 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും മ​റ്റും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഹു​ൽ​ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ന്‍റെ കൈ​ത്താ​ങ്ങ്.
മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ആ​യു​ധ​ങ്ങ​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ജ​യ്മോ​ഹ​നി​ൽ നി​ന്നു ടി. ​ഷൈ​ജു ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. രാ​ഹു​ൽ​ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​സാ​ക്ക്, പി.​ആ​ർ രോ​ഹി​ൽ​നാ​ഥ്, ടി.​എം മ​നീ​ഷ്, വി. ​നി​സാം, കെ. ​റി​യാ​സ്, റ​ഫീ​ഖ് പു​ന്ന​ക്കാ​ട്, സ​ലാം പ​ട്ട, ഷ​ബീ​റ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.