പെരിന്തൽമണ്ണ: ഊട്ടി റോഡിന്റെയും പട്ടാന്പി റോഡിന്റെയും മാസങ്ങളായി നടക്കുന്ന പ്രവൃത്തി മന്ദഗതിയിലായതിനാൽ യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നു പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കാലവർഷം തുടങ്ങുന്നതിനു മുന്പ് റോഡിന്റെ പണി പൂർത്തിയാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ ചേർന്ന യോഗം വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, ട്രഷറർ നൗഷാദ് കളപ്പാടൻ, നിഖിൽ ഇബ്രാഹിം, ടി.എ മജീദ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജമീല ഇസുദീൻ, യൂത്ത് വിംഗ് പ്രസിഡന്റ് ഫസൽ മലബാർ, ഖാജാ മുഹ്യുദീൻ, ഷമീം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ചമയം ബാപ്പു (പ്രസിഡന്റ്), പി.ടി.എസ് മൂസു (വർക്കിംഗ് പ്രസിഡന്റ്), കെ.പി ബാപ്പു ഹാജി, ലിയാഖത്തലിഖാൻ, യൂസഫ് രാമപുരം , ഷാലിമാർ ഷൗക്കത്ത് (ജനറൽ സെക്രട്ടറി), ടാലന്റ് ലത്തീഫ്, പി. സൈതലവി, കെ.പി ഉമ്മർ, വാര്യർ എസ്. ദാസ്, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഗഫൂർ വള്ളൂരാൻ, ഒമർ ഷെരീഫ്, ഇലക്ട്രോ റഷീദ് , സി.പി മുഹമ്മദ് ഇക്ബാർ എന്നിവരെ തെരഞ്ഞെടുത്തു.