ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, May 17, 2022 11:56 PM IST
ച​ങ്ങ​രം​കു​ളം:​ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ച​ങ്ങ​രം​കു​ളം മാ​ട്ടം സ്വ​ദേ​ശി വാ​ഴ​ക്കാ​ട്ടി​ൽ ഷ​റ​ഫു​ദീ​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യോ​ടെ ച​ങ്ങ​രം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ലെ ആ​ലം​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്ത് വ​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​രം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രൊ​ബോ​ഷ​ണ​ൽ എ​സ്ഐ അ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ഷി​ജു, ഉ​ദ​യ​കു​മാ​ർ, ജെ​റോം, സു​രേ​ഷ്, സ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.യു​വാ​വി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.