ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് -2, എ​ൽ​ഡി​എ​ഫ്-1
Thursday, May 19, 2022 12:44 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്ത് യു​ഡി​എ​ഫി​നും ഒ​രു വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​നും ജ​യം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡാ​യ വാ​ള​ക്കു​ട​യി​ൽ യു​ഡി​എ​ഫും ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡാ​യ ഉ​ദി​നു​പ​റ​ന്പി​ൽ യു​ഡി​എ​ഫും വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡാ​യ പ​രു​ത്തി​ക്കാ​ടി​ൽ എ​ൽ​ഡി​എ​ഫു​മാ​ണ് വി​ജ​യി​ച്ച​ത്.
ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വാ​ള​ക്കു​ട വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സി.​കെ അ​ഹ​മ്മ​ദ് (ബാ​പ്പു) 273 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്. 620 വോ​ട്ടു​ക​ളാ​ണ് സി.​കെ അ​ഹ​മ്മ​ദി​ന് ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ കെ.​ടി മു​ഹ​മ്മ​ദ് ജു​നൈ​ദി​ന് 347 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​നു​പ​റ​ന്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ശ​ശി പൂ​ക്കെ​പ്പു​റ​ത്ത് 215 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ചു. 600 വോ​ട്ടു​ക​ളാ​ണ് ശ​ശി ​പൂ​ക്കെ​പ്പു​റ​ത്തി​ന് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​സി.ജ​യ​ന്തി​ക്ക് 385 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ സു​ബി ചേ​ലാ​ക്ക​ലി​ന് 17 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ​രു​ത്തി​ക്കാ​ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ 280 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചു. പി.​എം രാ​ധാ​കൃ​ഷ്ണ​ന് 808 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മേ​ല​യി​ൽ വി​ജ​യ​ന് 528 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ല​തീ​ഷ് ചു​ങ്കം​പ​ള്ളി​ക്ക് 182 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.