സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വേ​ശ​നം
Thursday, May 19, 2022 12:44 AM IST
മ​ഞ്ചേ​രി: ന്യൂ ​ഗ്ലോ​റി സ്പെ​ഷ​ൽ സ്കൂ​ളി​ൽ 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. അ​ഞ്ചി​നും നാ​ൽ​പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം 18 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കു വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9048006644, 9447525222.

യ​തീം​ഖാ​ന പൂ​ർ​വ​അ​ന്തേ​വാ​സി​ക​ളു​ടെ സം​ഗ​മം

മ​ഞ്ചേ​രി: എ​ച്ച്എം​ഒ ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി ഹി​ദാ​യ​ത്തു​ൽ മു​സ്ലി​മീ​ൻ യ​തീം​ഖാ​ന​യി​ൽ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്ന​വ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
22ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ ന​ട​ക്കു​ന്ന സം​ഗ​മം അ​ഡ്വ. യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സെ​യ്ത് മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ കെ. ​സ​ഫീ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം മൊ​യ്തീ​ൻ, കെ. ​ക​മ​റു​ദീ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം. ​മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് സു​ല്ല​മി, പി. ​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അം​ബേ​ദ്ക​ർ ഗ്രാ​മം:
ര​ണ്ടു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

മ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി വി​ക​സ​നം - അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ​ക്ക് ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ പാ​ക്ക​ര​ത്ത് എ​സ്‌​സി, പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കോ​ട് എ​സ്‌​സി കോ​ള​നി​ക​ൾ​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
ഓ​രോ കോ​ള​നി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും ഒ​രു കോ​ടി രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​ല​പ്പു​റം നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല​യെ​ന്ന് അ​ഡ്വ. യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.