നി​ല​ന്പൂ​ർ പാ​ത​യി​ൽ ഒ​രു ജോ​ഡി അ​ണ്‍​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് തീ​വ​ണ്ടി​ക​ൾ കൂ​ടി
Thursday, May 19, 2022 12:44 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ഒ​രു ജോ​ഡി അ​ണ്‍ റി​സ​ർ​വ്ഡ് തീ​വണ്ടി കൂ​ടി ആ​രം​ഭി​ച്ച് റെ​യി​ൽ​വേ ഉ​ത്ത​ര​വാ​യി. 06465 ന​ന്പ​ർ വ​ണ്ടി ഷൊ​ർ​ണൂ​രി​ൽ നി​ന്നു രാ​വി​ലെ 7.05 ന് ​നി​ല​ന്പൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട് രാ​വി​ലെ 8.50 നി​ല​ന്പൂ​രി​ലെ​ത്തും. 06468 ന​ന്പ​ർ വ​ണ്ടി നി​ല​ന്പൂ​രി​ൽ നി​ന്നു രാ​വി​ലെ 10.10 ന് ​പു​റ​പ്പെ​ട്ട് 11.50 ഷൊ​ർ​ണൂ​ർ എ​ത്തും. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ർ വ​ണ്ടി​ക​ളി​ൽ​പ്പെ​ടു​ന്ന​താ​ണ് ഈ ​വ​ണ്ടി​യും. എ​ന്നാ​ൽ ഇ​പ്പോ​ഴും ഇ​തു അ​ണ്‍ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് വ​ണ്ടി​യാ​യാ​ണ് ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. നി​ല​വി​ൽ കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്, കോ​ട്ട​യം-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ്, രാ​വി​ലെ ഏ​ഴി​നു നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ എ​ക്സ്പ്ര​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു വ​ണ്ടി​ക​ളാ​ണ് ഓ​ടി​യി​രു​ന്ന​ത്. ഇ​തു കൂ​ടി വ​രു​ന്പോ​ൾ നി​ല​ന്പൂ​രി​ൽനി​ന്നു മൊ​ത്തം നാ​ലു​വ​ണ്ടി​ക​ളു​ണ്ടാ​കും. 30 മു​ത​ലാ​ണ് പു​തി​യ വ​ണ്ടി ഓ​ടി​ത്തു​ട​ങ്ങു​ക.