എ​ര​വി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Thursday, May 19, 2022 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം ന​ഗ​ര​കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റു​ന്നു. മു​ന്പ് ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​കാ​ര​ണ​വും ഇ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ലും പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പപ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നൂ​റു​ക്ക​ണ​ക്കി​നു സാ​ധ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഈ ​മാ​സ​ത്തി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ രാ​വി​ലെ ആ​കെ ഒ​രു ദി​വ​സ​വും വൈ​കി​ട്ട് ഏ​താ​നും ദി​വ​സ​വും മാ​ത്ര​മാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​യ​ത്. ഒ​രു ഡോ​ക്ട​ർ പോ​വു​ക​യും മ​റ്റൊ​രു ഡോ​ക്ട​ർ അ​വ​ധി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​ണ് ഇ​തി​നു കാ​ര​ണം. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കാ​ല​യ​ള​വി​ൽ രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​ആ​തു​രാ​ല​യം. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും കാ​യ​ക​ൽ​പ്പ അ​വാ​ർ​ഡു​ക​ളും ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ചി​രു​ന്നു. നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ​യും മൂ​ന്നു സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ​യും ര​ണ്ടു ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ​യും ഫാ​ർ​മ​സി​സ്റ്റി​ന്‍റെ​യും സേ​വ​നം തു​ട​ക്ക​ത്തി​ൽ ല​ഭ്യ​മാ​യ സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും താ​റു​മാ​റാ​യി​രി​ക്കു​ന്ന​ത്. നി​ർ​ധ​ന​രാ​യ ഒ​ട്ടേ​റെ രോ​ഗി​ക​ൾ​ക്കു ആ​ശ്ര​യ കേ​ന്ദ്ര​മാ​യി​രു​ന്നു എ​ര​വി​മം​ഗ​ല​ത്തെ ഈ ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം.രാ​വി​ലെ എ​ട്ടി​നു തു​റ​ന്നി​രു​ന്ന ലാ​ബ് ഇ​പ്പോ​ൾ തു​റ​ക്കു​ന്ന​ത് 9.30നാ​ണ്. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി രാ​വി​ലെ ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന് മു​ന്പ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട രോ​ഗി​ക​ൾ​ക്കി​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി​യി​ൽ സ്ത്രീ​ക​ളു​ടെ ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ആ​രോ​ഗ്യവ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നുംഡി​എം​ഒ​യ്ക്കു​മെ​ല്ലാം നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ല്ല.