ആ​ശ​ങ്ക അ​ക​ലാ​തെ മ​തി​ൽമൂ​ല നി​വാ​സി​ക​ൾ
Friday, May 20, 2022 12:39 AM IST
നി​ല​ന്പൂ​ർ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽമൂ​ല നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി. മേ​ഖ​ല​യി​ൽ മ​ഴ തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച്ച കാ​ഞ്ഞി​ര​പു​ഴ​യി​ൽ ജ​ല​വി​താ​നം കൂ​ടി​യി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​തി​ൽ​മൂ​ല​യി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. പെ​രു​ന്പ​ത്തൂ​ർ ഗ​വ.എ​ൽപി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റ​വ​ന്യൂ വി​ഭാ​ഗ​വും ചേ​ർ​ന്ന് കു​ടുംബ​ങ്ങ​ളെ മാ​റ്റി​യ​ത്.
നി​ല​വി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നു​ള്ള പ​റ​ന്പാ​ട​ൻ വീ​രാ​ൻ​കു​ട്ടി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​യ​ത്.
മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.
2018 ലും 2019 ​ലും കാ​ഞ്ഞി​ര​പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ന​ന്പൂ​രി പൊ​ട്ടി-​എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ലും​മൂ​ല ഭാ​ഗ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് 5.40 കോ​ടി രൂ​പ​യ്ക്ക് റോ​ഡ് ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളു. മ​ഴ നേ​ര​ത്തെ എ​ത്തി​യ​ത് നി​ർ​മാ​ണ പ്ര​വൃ​ത്തി​യെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.